Latest News

ആരാധകരെ കയ്യിലെടുത്ത് 'കറുത്തമുത്തിലെ' വെളുത്തമുത്ത്

കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാടിനെ കയ്യിലെടുത്ത് ബാലചന്ദ്രിക. കറുത്ത മുത്ത് എന്ന സീരിയല്‍ കണ്ടവര്‍ക്ക് ഈ ബാലചന്ദ്രികയെ മറക്കാനൊക്കില്ല. ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്നെടുത്ത ബാലചന്ദ്രികയായി കറുത്ത മുത്തില്‍ അഭിനയിച്ച അക്ഷര കിഷോറിനെ കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കോട്ടച്ചേരി ടൗണില്‍ തടിച്ചു കൂടിയത്.

കാഞ്ഞങ്ങാട് ഒരാഴ്ച മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇമ സില്‍ക്‌സ് വസ്ത്രാലയത്തിന്റെ വിസിറ്റ് ആന്റ് വിന്‍ കൂപ്പണ്‍ നറുക്കെടുപ്പ് നിര്‍വ്വഹിക്കാന്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് അക്ഷര കിഷോര്‍ വസ്ത്രാലയത്തിലെത്തിയത്. 

ഇതിനകം എട്ടോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ഈ മിടുക്കി. ജയസൂര്യ നായകനായ മത്തായി കുഴപ്പക്കാരനല്ല, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡാര്‍വിന്റെ പരിണാമം, ജയറാമിന്റെ പുറത്തിറങ്ങാനുള്ള ആടും പുലിയാട്ടം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2016 ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നൈറ്റില്‍ ഭരത് മോഹന്‍ലാലിന്റെ കൂടെ പ്രത്യക്ഷപ്പെട്ട് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റി സിനിമ-സീരിയല്‍ രംഗത്തെ അഭിനയ കലയുടെ ഈ പൊന്‍മുത്ത്.
നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിക്കാന്‍ ഈ കലാകാരിക്ക് ഇതിനകം ക്ഷണം ലഭിച്ചിട്ടുണ്ട്. പഠന കാര്യത്തിലും മിടുക്കിയാണ് അക്ഷര കിഷോര്‍. ചെറിയ പ്രായത്തില്‍ തന്നെ സിനിമ സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചതിലൂടെ പ്രേക്ഷകരുടെ മനം കവരന്‍ ക്ഷര കിഷോറിന് സാധിച്ചിട്ടുണ്ട്.
നറുക്കെടുപ്പ് നിര്‍വ്വഹിക്കാന്‍ വേദിയിലെത്തിയ അക്ഷര കിഷോര്‍ പാട്ടുപാടിയും ഹസ്തദാനം നടത്തിയും പ്രേക്ഷകരെ നിമിഷ നേരം കൊണ്ട് കയ്യിലെടുക്കുകയായിരുന്നു. എറണാകുളത്തെ ബിസിനസുകാരന്‍ കിഷോറിന്റെയും ബാങ്ക് ഉദ്യോഗസ്ഥ ഹേമപ്രഭയുടെയും മകളാണ് എറണാകുളം ഭാരതീയ വിദ്യാഭവനിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ സുന്ദരിക്കുട്ടി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.