തിരുവനന്തപുരം:[www.malabarflash.com] എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന മൂന്നു പെണ്‍കുട്ടികള്‍ തിരുവനന്തപുരത്തു കടല്‍പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരീക്ഷയ്ക്കു പോകാനിറങ്ങിയ വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കു മണിക്കൂറുകള്‍ക്കു മുമ്പാണ് വലിയതുറയിലെ കടല്‍പാലത്തില്‍നിന്നു കടലില്‍ ചാടിയത്. മൂവരെയും സമീപത്തുണ്ടായിരുന്നു മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയ കുട്ടികളെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കുട്ടികളുടെ നില അപകടകരമല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ കടല്‍പാലത്തിനു സമീപം നില്ക്കുന്നതു കണ്ടു സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷിക്കുകയായിരുന്നു. ചാടിയ ഉടന്‍ മത്സ്യത്തൊഴിലാളികള്‍ നീന്തിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പരീക്ഷയില്‍ പരാജയപ്പെടുമെന്നു ഭയന്നാണോ കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment