Latest News

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്; സ്വാഗതസംഘ ഓഫീസ് ഉല്‍ഘാടനം ചെയ്തു

പുത്തിഗെ:[www.malabarflash.com] പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പത്താം ഉറൂസ് മുബാറകിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സ്വാഗതസംഘ ഓഫീസ് ഉല്‍ഘാടനം ചെയ്തു.

സ്ഥാപന ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട ഉല്‍ഘാടനം ചെയ്തു. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, അബ്ദുറഹിമാന്‍ അഹ്‌സനി, കെ.എച്ച് അബ്ദുറഹ്മാന്‍ സഖാഫി, അബ്ബാസ് സഖാഫി മണ്‍ടമ, നടുബയല്‍ മുഹമ്മദ് ഹാജി, അന്തുഞ്ഞി മൊഗര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ജീലാനി അബ്ദുറഹ്മാന്‍ ഹാജി, മൂസ സഖാഫി കളത്തൂര്‍, അലിക്കുഞ്ഞി മദനി, മുക്രി മുഹമ്മദ് മുട്ടം, അബ്ദുല്‍ അസീസ് മിസ്ബാഹി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, ഇബ്രാഹിം സഅദി മുഗു, ഹമീദ് ദാരിമി, യൂസുഫ് ഹാജി ബി.കെ, ഹംസ സഖാഫി ഉപ്പിന, നൗഷാദ് അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ന്നൂര്‍ സ്വാഗതവും ഖാലിദ് അമാനി നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.