കഥാപാത്രത്തെ മനോഹരമാക്കാന്‍ എന്ത് സാഹസം ചെയ്യാനും കത്രീനയ്ക്ക് മടിയില്ല. അടുത്തിടെ ബാര്‍ ബാര്‍ ദേഘോ എന്ന ചിത്രത്തിന് വേണ്ടി കത്രീന തന്റെ മുടി മുറിച്ചത് ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും കത്രീനയുടെ മുടി ചര്‍ച്ചയാകുന്നു.[www.malabarflash.com]
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
പുതിയ ചിത്രമായ ഫിത്തൂറിന് വേണ്ടി മുടി കളര്‍ ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ മുടി കളര്‍ ചെയ്യാന്‍ ചെലവാക്കിയ തുക കേട്ടാല്‍ ഞെട്ടി പോകും. 55 ലക്ഷം രൂപയാണത്രേ മുടി കളര്‍ ചെയ്യാന്‍ കത്രീനയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മാതാക്കള്‍ ചെലവാക്കിയത്.
നേരത്തെ സംവിധായകന്‍ നിര്‍ദ്ദേശിച്ച ഹെയര്‍ സ്‌പെഷ്യലിസ്റ്റിനെ ക്രതീന വേണ്ടെന്ന് വയ്ക്കുകെയും തുടര്‍ന്ന് ലണ്ടനില്‍ പോയി മറ്റൊരു ഹെയര്‍ സ്‌പെഷ്യലിസ്റ്റിനെ കാണുകയായിരുന്നു.
ആദിത്യ റോയ് കപൂറും കത്രീന കൈഫും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 12നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ചാള്‍സ് ഡിക്കെന്‍സ് എഴുതിയ ദി ഗ്രേറ്റ് എക്‌സപെക്ടേഷന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.
ആദിത്യ റോയ് കപൂറും കത്രീന കൈഫും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 12നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ചാള്‍സ് ഡിക്കെന്‍സ് എഴുതിയ ദി ഗ്രേറ്റ് എക്‌സപെക്ടേഷന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment