പള്ളുരുത്തി:[www.malabarflash.com] ജോലിക്കുപോകുന്നവഴി നിത്യവും കണ്ടു പ്രണയത്തിലായ കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടാനെത്തിയ ഭര്‍തൃമതിക്ക് കാമുകന്‍ നല്‍കിയത് മരണശിക്ഷ. തൊടുപുഴ സ്വദേശിയും ഫോര്‍ട്ട് കൊച്ചി അമരാവതി ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യ (37)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് അവിഹിതബന്ധത്തിന്റെ ദാരുണമായ അന്ത്യം.
സംഭവത്തില്‍ കാക്കനാട് പാട്ടുപുരയ്ക്കല്‍ പരപ്പേല്‍ അന്‍വര്‍ അഷറഫി (27)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേര്‍ത്തലയിലെ ജോലിസ്ഥലത്ത് നിന്ന് സന്ധ്യയെ കാറില്‍ വിളിച്ചുകൊണ്ടു വന്ന അന്‍വര്‍ പള്ളുരുത്തിയില്‍ രാത്രി കാര്‍ നിര്‍ത്തിയിട്ടശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഒരുമിച്ച് ജീവിക്കാന്‍ സന്ധ്യ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് കൊല നടത്തുകയായിരുന്നു എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. സന്ധ്യയുടെ സ്വര്‍ണാഭരണങ്ങലും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പ്രതിയുടെ പക്കല്‍നിന്നു കണ്ടെത്തി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ചേര്‍ത്തലയിലെ റിലയന്‍സ് ഇന്‍ഫോടെക്കില്‍ അസി. ഫിനാന്‍സ് മാനേജരായ സന്ധ്യ നേരത്തെ പാലാരിവട്ടത്തു ജോലി ചെയ്യുമ്പോഴാണ് ബസ് കണ്ടക്ടറായ അന്‍വറുമായി പരിചയപ്പെട്ടത്. കാക്കനാട് റൂട്ടില്‍ അന്‍വര്‍ ജോലി ചെയ്യുന്ന സ്വകാര്യ ബസിലാണു സന്ധ്യ യാത്ര ചെയ്തിരുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. രണ്ടരവര്‍ഷമായി ഇവര്‍ അടുപ്പത്തിലായിരുന്നു. തൊടുപുഴ സ്വദേശിനിയായ സന്ധ്യ ഭര്‍ത്താവുമൊത്ത് ഫോര്‍ട്ടുകൊച്ചി അമരാവതിയിലാണു താമസം. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഒരു കുട്ടിയുള്ള അന്‍വറിന്റെ ഭാര്യ ഗര്‍ഭിണിയാണ്.
പന്തളം സ്വദേശിയായ അജിത്ത് കുടുംബവുമൊത്ത് പത്ത് വര്‍ഷമായി കൊച്ചിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. കൊലപാതകം നടന്ന് 36 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തത് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേട്ടമായി. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടുകൂടിയാണ് സന്ധ്യ കൊല്ലപ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment