Latest News

ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി സ്ത്രീകളുടെ ഫോട്ടോയെടുത്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍:[www.malabarflash.com] ഫേസ്ബുക്ക് അക്കൗണ്ടുകളില്‍നിന്നു സ്ത്രീകളുടെ ഫോട്ടോകളെടുത്ത് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇന്ദവേലി മുതുകുറ്റി ദേശത്ത് ഗോപാല്‍ സദന്‍ വീട്ടില്‍ വിനോദ്കുമാര്‍ (30) ആണ് അറസ്റ്റിലായത്.

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അതിലൂടെ മറ്റ് സ്ത്രീകളുടെ ഫോട്ടോകള്‍ എടുത്ത് അത് മോര്‍ഫ് ചെയ്ത് അശ്ലീലരൂപത്തിലാക്കിയ ശേഷം പ്രചരിപ്പിക്കുന്നതാണ് ഇയാളുടെ രീതി.

തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ്‌ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ പേരില്‍ മാത്രം ഇത്തരത്തില്‍ ഏഴു അക്കൗണ്ടുകള്‍ ഇയാള്‍ തുറന്നിട്ടുണ്ടെന്ന് പോലീസ്‌ അറിയിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.