തിരുവനന്തപുരം:[www.malabarflash.com] കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായ കുട്ടികളുടെ എണ്ണം ഭയാനാകമാംവിധം വര്‍ദ്ധിച്ചു. കാണാതായ 6,026 കുട്ടികളില്‍ 3,311 ന്നും പെണ്‍കുട്ടികളാണ്. പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് അനുദിനം കാണാതാകുന്ന കുട്ടികളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവും ഞെട്ടിപ്പിക്കുന്നത് കൂടുതലും പെണ്‍കുട്ടികളാണെന്ന് വ്യക്തമാകുമ്പോഴാണ്. തിരുവനന്തപുരം റൂറല്‍ പരിധിയില്‍ നിന്ന് മാത്രം 534 പെണ്‍കുട്ടികളെ കാണാതായി. 331 കുട്ടികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് അദൃശ്യരായത്. അഞ്ച് വര്‍ഷത്തിനിടെ കാണാതായ ആണ്‍കുട്ടികളുടെ എണ്ണം 2715 ആണ്.
ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികളെ കാണാതായത് മലപ്പുറത്ത് നിന്നാണ്, 303 എണ്ണം. 2001-നും 15നും ഇടയ്ക്ക് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായ ജില്ല തിരുവനന്തപുരമാണന്ന് കണക്കുകള്‍ പറയുന്നു. 1151 കുട്ടികളെയാണ് തലസ്ഥാനത്ത് നിന്ന് കാണാതായത്. മലപ്പുറത്തുള്ള 634 കുട്ടികളെക്കുറിച്ചും യാതൊരു വിവരവുമില്ല. ഏറ്റവും കുറവ് കുട്ടികളെ കാണാതായിരിക്കുന്നത് കാസര്‍കോട് ജില്ലയില്‍ നിന്നാണെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. പോലീസില്‍ രജിസ്ട്രര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. രജിസ്ടര്‍ ചെയ്യാത്ത കേസുകളും ഇതിന് പുറമേ ഉണ്ടാകാം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment