Latest News

കാല്‍മുട്ട വേദന കൊണ്ട് പിടയുന്നവര്‍ക്ക് ആശ്വാസ മേകി മംഗലാപുരത്ത് പകുതി തുകക്ക് ശസ്ത്രക്രിയ

മംഗലാപുരം:[www.malabarflash.com] കാല്‍മുട്ട വേദന കൊണ്ട് പിടയുന്നവര്‍ക്ക് ആശ്വാസ മേകി മംഗലാപുരത്ത് പകുതി തുകക്ക് ശസ്ത്രക്രിയ.മംഗലാപുരത്തെ പ്രശസ്തമായ ഹൈലന്റ് ആസ്പ്രതിയില്‍ ഡോ. എം.വി ജലാലുദ്ദീന്റെ നേതൃത്വത്തിലാണ് രോഗികള്‍ക്ക് ആശ്വാസമായി പകുതി തുകയ്ക്ക് കാല്‍മുട്ട് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. സാധാരണയായി കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 1.95 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ ശസ്ത്രകിയും താമസവും മെഡിസിന്‍ ചെലവുമടക്കം ഒരു ലക്ഷം രൂപക്ക് ചെയ്തതു കൊടുക്കുന്ന ആശ്വാസ പദ്ധതിക്കാണ് ഹൈലാന്റ് ആസ്പ്രതിയില്‍ തുടക്കം കുറിച്ചത്.

ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 രോഗികള്‍ക്കാണ് ഈ സുവര്‍ണ്ണാവസരമെന്ന് ഡോ. എം.വി ജലാലുദ്ദീനും സഹപ്രവര്‍ത്ത കരായ ഡോ. അഹ്മദ് റിസ്‌ക്വാന്‍, ഡോ. ഷിബില്‍, ഡോ. സഫ്വാന്‍, ഡോ. ഷബീര്‍ എന്നിവരും അറിയിച്ചു.

ഡോ. ജലാലുദ്ദീനും സംഘവും ഇതിനകം 500ലേറെ രോഗികള്‍ക്ക് വിജയകരമായി കാല്‍മുട്ടു മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.

ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവും മുന്തിയ ഇനമായ അമേരിക്കന്‍ നിര്‍മ്മാണ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പ്പന്നമാണ് ശസ്ത്ര കിയക്ക് വിധേയരാവുന്ന രോഗികള്‍ക്ക് ഉപയോഗിക്കുന്നതെന്ന് ഡോ. ജലാലുദ്ദീനും ഡോ. അഹ്മദ് റിസവാനും പറഞ്ഞു.

'ജീവിത രീതിയിലെ മാറ്റം മൂലം മുട്ട് രോഗികളുടെ എണ്ണം കൂടിവരി കയാണ്. യഥാസമയം ചികിത്സ തേടാതെ, കഠിനമായ വേദന സഹിച്ച തീര്‍ത്തും നടക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ പരസഹായം തേടേണ്ടി വരുന്ന അവസ്ഥയിലേക്ക് നിരവധി രോഗികള്‍ ചെന്നെത്തുന്നു.

1.95 ലക്ഷം രൂപയെന്ന ഭീമമായ ചെലവ താങ്ങാനാവാതെ ശസ്ത്രക്രിയക്ക് വിധേയരാവാതെ വേദന സഹിച്ച നാളുകള്‍ തള്ളി നീക്കുന്നവര്‍ ഏറെയാണ്. ഈയൊരു സാഹചര്യത്തിലാണ് പകുതി തുകക്ക് ശസ്ത്രക്രി യയും താമസവും മരുന്നും നല്‍കുന്ന ക്യാമ്പിന് തുടക്കം കുറിക്കുന്ന തെന്നും ഒരു മാസം മാത്രമെ ക്യാമ്പ് നീണ്ടു നില്‍ക്കുകയുള്ളുവെന്നും ജലാലുദ്ദീന്‍ പറഞ്ഞു.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള രോഗികള്‍ 9343571965, 9845767986 നമ്പറുകളില്‍ ബന്ധപ്പെടണം.






Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.