Latest News

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം സമാനതകളില്ലാത്തത്: ഖാലിദ് അബ്ദുല്ല അല്‍ ദന്‍ഹാനി

പയ്യന്നൂര്‍:[www.malabarflash.com] ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം സമാനത കളില്ലാത്തതാണെന്നും, കേരളത്തിന്റെ തനതു കലകള്‍ മത സൗഹാര്‍ദ്ദ ത്തിന്റെ പ്രതീകമാണെന്നും അബുദാബിയിലെ പ്രമുഖ കവിയും കോളമിസ്റ്റുമായ ഖാലിദ് അബ്ദുല്ല അല്‍ ധന്‍ഹാനി പ്രസ്താവിച്ചു.
ഗ്രാമം പ്രതിഭയുടെ ആഭി മുഖ്യത്തില്‍ പയ്യന്നൂരില്‍ സംഘടിപ്പിച്ച സ്വീകരനത്തിന്നു നന്ദി പ്രകടിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക സമ്പന്നത കൊണ്ട് ഏറെ സമ്പുഷ്ടത നേടിയ കേരളത്തിലെ മലബാര്‍ പ്രദേശത്തെ പയ്യന്നൂരിന്റെ തനതു കലാ രൂപമായ കോല്‍ക്കളി തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങി വെച്ച പ്രസ്തുത കലയെ ഇന്നും നെഞ്ചിലേറ്റുന്നതില്‍ പയ്യന്നൂര്‍കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും
അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ ചിര പുരാതന കാലം തൊട്ടു തന്നെ ഊഷ്മളവും ശക്തവുമായ സുഹൃദ് ബന്ധം പുലര്‍ത്തി വരുന്നുണ്ടെന്നും അതെപ്പോഴും നില നിന്നു കാണാന്‍ ആഗ്രഹിക്കുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്ത്യയിലെയും ഗള്‍ഫ് നാടുകളിലെയും ഉന്നത തല പ്രതിനിധി സമ്മേളനങ്ങള്‍ വഴി വാണിജ്യ വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു

ഗ്രാമം പ്രതിഭ പ്രസിഡണ്ട് പി യു രാജന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി, പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി ടി വി ദാമോദരന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു
കോല്‍ക്കളിയെ പറ്റി അതിഥിക്ക് വേണ്ടി അറബി ഭാഷയില്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ അറബിയിലുള്ള പ്രസംഗവും മൊഴി മാറ്റം നടത്തി. മുഖ്യാതിഥിക്ക് പ്രസിഡണ്ട് ഉപഹാരം സമര്‍പ്പിച്ചു പൊന്നാടയും അണിയിച്ചു

വൈസ് പ്രസിഡണ്ട് കെ കെ ബാല ഗാപാലന്‍ സ്വാഗതവും പി യു ബാബു നന്ദി യും പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.