കൊല്ലം:[www.malabarflash.com] വിവാഹത്തിന്റെ നാലാം നാള്‍ നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി വീട്ടുകാരുടെ പരാതി. സ്ത്രീധനമായും സമ്മാനമായും ലഭിച്ച അമ്പതു പവന്‍ സ്വര്‍ണവുമായാണ് യുവതി ഒളിച്ചോടിയതെന്നു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊല്ലം ഓയൂര്‍ സ്വദേശി രശ്മി(24)യാണ് ഒളിച്ചോടിയത്.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് ബൈക്കിലെത്തിയ കാമുകനൊപ്പം യുവതി പോയതെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താലിമാല ഉള്‍പ്പെടെയുള്ള സ്വര്‍ണവുമായാണ് യുവതി പോയതെന്നും പൂയപ്പള്ളി പൊലിസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. മാതൃസഹോദരിയുടെ വീട്ടിലെ ഡ്രൈവറായ യുവാവുമായി യുവതിക്കുള്ള പ്രണയം പരിഗണിക്കാതെയായിരുന്നു മാതാപിതാക്കള്‍ മറ്റൊരു വിവാഹം നടത്തിയത്. വിവാഹത്തിന് ആദ്യം സമ്മതിക്കാതിരുന്ന യുവതി വീട്ടുകാരുടെ ഭീഷണിക്കുമുന്നില്‍ വഴങ്ങുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment