Latest News

പാലക്കുന്ന് ഭഗവതി ക്ഷേത്രഭരണി മഹോല്‍സവം ഞായറാഴ്ച തുടങ്ങും

ഉദുമ[www.malabarflash.com]: ഉത്തര കേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോല്‍സവത്തിന് ഞായറാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.

രാത്രി എട്ടിന് ഭണ്ഡാര വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത് രാത്രി പത്തിന് കലശാട്ട്. 12.30ന് കൊടിയേറ്റം. കരിമരുന്ന് പ്രയോഗം. 

തിങ്കളാഴ്ച ഏഴിന് ഭൂതബലിപ്പാട്ട് എട്ടിന് പൂരക്കളി. 9.30 ന് ഗാനമേള പുലര്‍ച്ചെ 4.30 ന് ഭൂതബലി ഉല്‍സവം. 

8 ന് രാവിലെ ഏഴിന് താലപ്പൊലി ഉല്‍സവം. ഉച്ചയ്ക്ക് അന്നദാനം. രാത്രി 7 ന് പൂരക്കളി. 9.30 ന് ഫൈവ് സ്റ്റാര്‍ കോമഡി ഷോ. വിസ്മയ കാഴ്ചകള്‍.

9 ന് ആയിരത്തിരി മഹാല്‍സവം. രാവിലെ ഏഴിന് ഉല്‍വബലി. വൈകീട്ട് 6.30ന് സന്ധ്യാ ദീപം, കലശാട്ട്, 9 ന് പൂരക്കളി.11 മുതല്‍ ഉദുമ പടിഞ്ഞാര്‍ക്കര, അരവത്ത് കുതിരക്കോട് മുതിയക്കാല്‍, പള്ളിക്കര തണ്ണീര്‍ പുഴ, അരമങ്ങാനം പ്രദേശങ്ങളിലെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണം .10 ന് പുലര്‍ച്ചയോടെ കൊടിയിറക്കം. 

9 ന് വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ച വരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ.എസ് ആര്‍ ടി.സിയും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തും. ഉല്‍സവത്തോടനുബസിച്ച് കോടിക്കളം റെയില്‍വേ സ്റ്റേഷനില്‍ ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പ്രത്യേകം സ്റ്റോപ്പ് അനുവദിക്കാന്‍ നടപടി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.