കാഞ്ഞങ്ങാട്:[www.malabarflash.com] വീട്ടില്‍ അതിക്രമിച്ച് കയറി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തെങ്ങുകയറ്റതൊഴിലാളിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഇതിനിടെ കുട്ടി അലാമിയുടെ പിടിയില്‍ നിന്നും കുതറിയോടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞു. കുട്ടി പഠിക്കുന്ന സ്‌കൂളില്‍ വിവരമറിയിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അലാമിക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം. അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അജാനൂര്‍ ചിത്താരി പ്രദേശത്തിനടുത്ത് താമസിക്കുന്ന അലാമിക്കെതിരെയാണ് കേസ്. തെങ്ങ് കയറ്റതൊഴിലാളിയായ അലാമി തേങ്ങ പറിക്കാനും മറ്റു ജോലികള്‍ക്കുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു.
24 ന് വൈകുന്നേരം തെങ്ങുകയറ്റ ജോലിയുമായി ബന്ധപ്പെട്ട കാര്യം വീട്ടുകാരോട് സംസാരിക്കാന്‍ അലാമി എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഇതോടെ അലാമി കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.
ഇതിനിടെ കുട്ടി അലാമിയുടെ പിടിയില്‍ നിന്നും കുതറിയോടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞു. കുട്ടി പഠിക്കുന്ന സ്‌കൂളില്‍ വിവരമറിയിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അലാമിക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment