Latest News

സാജിദ് മൗവ്വല്‍ പയ്യന്നൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി

പയ്യന്നൂര്‍:[www.malabarflash.com] യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് പള്ളിക്കര മൗവ്വലിലെ സാജിദ് മൗവ്വലിനെ പയ്യന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നു. പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരില്‍ സി. കൃഷ്ണന്‍ 30,000ത്തില്‍ പരം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ തനിക്കാവുമെന്ന് സാജിദ് മൗവ്വല്‍ പറഞ്ഞു. 

രണ്ട് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിയായും മൂന്ന് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ടായും പ്രവര്‍ത്തിച്ച തനിക്ക് പയ്യന്നൂരിലെ ഓരോ ഭാഗങ്ങളും നന്നായി അറിയാമെന്ന് സാജിദ് പറഞ്ഞു. 

രാമന്തളി, പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, പുളിങ്ങോം പ്രദേശങ്ങളിലെ മുസ്ലിം വോട്ടുകള്‍ പൂര്‍ണ്ണമായും തന്റെ പെട്ടിയില്‍ വീഴും. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് സി.പി.എമ്മിനകത്തെ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കുമെങ്കിലും വികസനമെത്തിക്കാത്തതിലുള്ള ജനങ്ങളുടെ പ്രതിഷേധം പരിഹരിക്കാനാവില്ല. വികസനം കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായാണ് താന്‍ മത്സരരംഗത്തിറങ്ങുന്നതെന്നും സാജിദ് പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലത്തില്‍ ജീവന്‍ പോലും അപകടപ്പെടുത്തുന്ന രീതിയില്‍ സി.പി.എം നടത്തുന്ന അക്രമമാണ് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനത്തിന് ക്ഷീണം തട്ടാന്‍ കാരണം. നിയമപരമായി ഇതിനെ നേരിടും. കള്ളവോട്ടുകള്‍ തടയാന്‍ പരമാവധി ശ്രമിക്കും. യുവാക്കളെ രംഗത്ത് കൊണ്ടുവരണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നതിനാലാകണം തന്നെ മത്സരിപ്പിക്കാന്‍ കാരണമെന്ന് സാജിദ് പറഞ്ഞു.





Keywords: Payyannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.