കൊച്ചി:[www.malabarflash.com]വ്യാജ രാജ്യദ്രോഹക്കുറ്റം ചുമത്തി മോഡി സര്‍ക്കാര്‍ ജയിലിലടച്ച ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കേരളത്തിലേക്ക്. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫാണ് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായകനയ്യയെ കേരളത്തില്‍ കൊണ്ടുവരുന്നത്. സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന പേരില്‍ ഏറണാകുളം മറൈന്‍മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കനയ്യയെ പങ്കെടുപ്പിക്കുന്നത്.
കനയ്യയെ കേരളത്തില്‍ എത്തിക്കാനുള്ള പദ്ധതിക്ക് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അനുവാദം ലഭിച്ചുവെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഫേഷ് സുധാകരന്‍ പറഞ്ഞതായി ഓണ്‍ലെന്‍ പോര്‍ട്ടലായ സൗത്ത് ലൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു. മാര്‍ച്ച് 12നു നടക്കുന്ന പരിപാടിയില്‍ കനയ്യ ഉള്‍പ്പെടെയുള്ള വിവിധ വിദ്യാര്‍ഥി നേതാക്കളെ പങ്കെടുപ്പിക്കാനാണ് സംഘടന ശ്രമിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പരിപാടിയുടെ ഉദ്ഘാടകന്‍.
അതേ സമയം ഇരുപത് ദിവസത്തെ ജയില്‍വാസത്തിനുശേഷം ജെഎന്‍യു കാമ്പസില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന് കഴിഞ്ഞ ദിവസം അധ്യാപകരുടെയും സഹപാഠികളുടെയും വക ഊഷ്മള സ്വീകരണമായിരുന്നു നല്‍കിയത്. കാമ്പസില്‍ തടിച്ചുകൂടിയ നൂറുകണക്കിന് വിദ്യാര്‍ഥികളെ കോരിത്തരിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ചും കനയ്യ ആവേശ്വോജ്ജല പ്രസംഗം നടത്തിയിരുന്നു. രാത്രി എട്ടര മണിയോടെയാണ് കനയ്യ ജെഎന്‍യുവില്‍ എത്തിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment