രാവണേശ്വരം:[www.malabarflash.com] അടുക്കത്തില്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോല്‍സവത്തിന്റെ കലവറ നിറക്കല്‍ ചടങ്ങ് ആഘോഷ പൂര്‍വ്വം നടന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ കാഴ്ച വരവ് നാടിനെ ഉല്‍സവത്തിലാഴ്ത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കളരിക്കാല്‍, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, മാക്കി വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പടിഞ്ഞാര്‍ വളപ്പ് ഭഗവതി ക്ഷേത്രം, ചേലക്കൈ തറവാട്, അപ്ലിയത്ത് തറവാട്, തളാപ്പന്‍ വലിയവീട് തറവാട്, ഏഴോം തറവാട്, കുണ്ടയില്‍ മഹാവിഷ്ണു ക്ഷേത്രം, പാടിക്കാനം വിശ്വകര്‍മ്മ സമുദായം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിവിധ കുടുംബങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ കാഴ്ച വരവിനാല്‍ കലവറ നിറഞ്ഞു.
ആഘോഷ കമ്മിറ്റിഭാരവാഹികളായ ചെയര്‍മാന്‍ തമ്പാന്‍ മക്കാക്കോട്, ജനറല്‍ കണ്‍വീനര്‍ കെ.ടി.കൃഷ്ണന്‍, ട്രഷറര്‍ കയ്യില്‍ കൃഷ്ണന്‍, എം.കുഞ്ഞിരാമന്‍, ടി.എ.രാധാകൃഷ്ണന്‍നായര്‍, കെ.രാജേന്ദ്രന്‍, വി.വി.മുകുന്ദന്‍, ടി.എ.കുഞ്ഞിരാമന്‍നായര്‍, പി.കുട്ട്യന്‍, ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കാഴ്ചകളെ വരവേറ്റു.
വെളളിയാഴ്ച വയനാട്ടുകുലന്‍ മഹോല്‍സവത്തിന്റെ തെയ്യം കൂടല്‍ നടക്കും. 26,27 തീയ്യതികളിലാണ് തെയ്യംകെട്ട് മഹോല്‍സവം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment