Latest News

വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് കലവറനിറക്കലിന് ജുമാമസ്ജിദ് ഭാരവാഹികളും

കുറ്റിക്കോല്‍:[www.malabarflash.com]നെച്ചിപ്പടുപ്പ് വലിയവീട് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടന്ന കലവറനിറക്കല്‍ ഘോഷയാത്രയില്‍ മതമൈത്രിയുടെ സന്ദേശവുമായി പടുപ്പ് ബദര്‍ ജുമാമസ്ജിദ് ഭാരവാഹികളെത്തി.

അരിയും പച്ചക്കറികളുമായെത്തിയ പ്രവര്‍ത്തകരെ വയനാട്ടുകുലവന്‍ തെയ്യംകെട്ടു ഭാരവാഹികള്‍ ഹൃദ്യമായി സ്വീകരിച്ചു. മസ്ജിദ് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി കൊളത്തിങ്കാല്‍, ഭാരവാഹികളായ മൂസ ബണ്ടംങ്കൈ മുഹമ്മദ്കുഞ്ഞി, പി.എം.ലത്തീഫ്, ബഷീര്‍ വളപ്പില്‍, അഷറഫ് കൊളത്തിങ്കാല്‍, ബദറുദ്ദീന്‍, ഹസ്സന്‍കുട്ടി, മുഹമ്മദ് ബണ്ടംങ്കൈ, റസാക്ക് ബന്തടുക്ക, മുസ്തഫ കൊളത്തിങ്കാല്‍, ഹമീദ് പുനത്തില്‍, പി.എച്ച് അബ്ദു എന്നിവരാണ് മതമൈത്രി സന്ദേശവുമുയര്‍ത്തി വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് എത്തിയത്.





Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.