കോഴിക്കോട്:[www.malabarflash.com] ശബരിമലയില്‍ യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന വിഷയത്തില്‍, വിശ്വാസമാണോ ഭരണഘടനയാണോ പരിഗണിക്കേണ്ടത് എന്ന നിലയിലുള്ള സുപ്രീം കോടതി നിരീക്ഷണം മതവിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ ആചാരാനുഷ്ഠാന മുറകള്‍ യഥാവിധി നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിനാവശ്യമായ നിയമ നിര്‍മാണം വേണ്ടിവന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം വ്യക്തിനിയമങ്ങളും ഇസ്‌ലാമിക ആദര്‍ശാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മാണവും വിധിപ്രസ്താവവും നടത്തും മുമ്പ് സുന്നി പണ്ഡിതരുടെ അഭിപ്രായം പരിഗണിക്കണമെന്നും പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എം. എന്‍ സിദ്ധീഖ് ഹാജി ചെമ്മാട്, അഹമ്മദ് കുട്ടി ഹാജി എയര്‍ലൈന്‍സ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, അഡ്വ: എ കെ ഇസ്മാഈല്‍ വഫ, മൂസ ഹാജി അപ്പോളോ, എ സൈഫുദ്ദീന്‍ ഹാജി, ഡോ. എന്‍ ഇല്യാസ് കുട്ടി, കെ എസ് എം റഫീഖ് അഹ്മദ് സഖാഫി, ഡോ. എം എം ഹനീഫ മൗലവി, എസ് നസീര്‍ മാസ്റ്റര്‍, അഡ്വ. പി യു അലി, ഇ വി അബ്ദുര്‍റഹ്മാന്‍ ഹാജി, എം പി അബ്ദുറഹ്മാന്‍ ഫൈസി, എന്‍ ക സിറാജുദ്ധീന്‍ ഫൈസി, എം അബ്ദുര്‍റഹ്മാന്‍ ഹാജി സീനത്ത്, എം ബാവ ഹാജി തലക്കടത്തൂര്‍, പി അബൂബക്കര്‍ ശര്‍വാനി, കെ മുഹമ്മദ് ഇബ്‌റാഹീം മലപ്പുറം, വി പി എം ഫൈസി വില്യാപള്ളി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, പി സി ഇബ്‌റാഹീം മാസ്റ്റര്‍, നീലിക്കണ്ടി പക്കര്‍ ഹാജി, കെ ഒ അഹമ്മദ് കുട്ടി ബാഖവി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, എം യൂസുഫ് ഹാജി പെരുമ്പ, എസ് എ അബ്ദുല്‍ ഹമീദ് മൗലവി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, മുഹമ്മദ് ഹാജി, എ ഹംസ ഹാജി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് പറവൂര്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, എന്‍ പി ഉമര്‍ ഹാജി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment