Latest News

വിഷുക്കണി: ശബരിമലയില്‍ വന്‍ തിരക്ക്

ശബരിമല:[www.malabarflash.com] വിഷുക്കണി ദര്‍ശനം കാത്ത് ശബരിമലയില്‍ വന്‍ തിരക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെയാണു സന്നിധാനത്ത് ദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പസ്വാമിയുടെ പുണ്യരൂപം കണികാണാന്‍ സന്നിധാനത്തേക്ക് ബുധനാഴ്ച ഉച്ചമുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

ബുധനാഴ്ച രാത്രി അത്താഴപൂജയ്ക്കുശേഷം ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയശേഷമാണു നട അടച്ചത്. കണിവെള്ളരി, അഷ്ടമംഗലം, അലക്കിയ വസ്ത്രം, ചക്ക, മാങ്ങ, നാളികേരം, ഉണക്കലരി, വാല്‍ക്കണ്ണാടി തുടങ്ങിയവ ഓട്ടുരളിയിലൊരുക്കി അയ്യപ്പവിഗ്രഹത്തിനു മുന്നില്‍ വച്ചാണ് കണിയൊരുക്കിയിരിക്കുന്നത്.

ഇതിനു പുറമെ വെള്ളിപാത്രത്തില്‍ നിറയെ നാണയങ്ങളും ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നട തുറന്നതിനുശേഷം അയ്യപ്പനെ കണികാണിക്കും. ഇതിനുശേഷമാകും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുകൈനീട്ടം നല്‍കും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.