Latest News

ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കിയത് വിശപ്പുമൂലമല്ല


പേരാവൂര്‍:[www.malabarflash.com] വിശപ്പ് സഹിക്കാനാകുന്നില്ലെന്ന് കത്തെഴുതി വച്ച ശേഷം കണ്ണൂര്‍ പേരാവൂരില്‍ 15കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. പട്ടിണി മൂലമല്ല മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഭക്ഷണം ലഭിക്കാത്തത് കൊണ്ടുള്ള ആത്മഹത്യയല്ല എന്ന് കുട്ടിയുടെ അച്ഛനും പറയുന്നു. ഭക്ഷണം കൃത്യമായി കുട്ടിക്ക് കിട്ടുന്നുണ്ടെന്നും അതിന് ഒരു കുറവും ഇല്ല. നമുക്ക് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കുട്ടിക്ക് അങ്ങിനെ ഒരു പ്രശ്‌നവും ഇല്ല, ഭക്ഷണം കിട്ടാതെയാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന വാര്ത്ത തെറ്റാണ് ഇങ്ങനെ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

കുട്ടി ടൂഷന് പോകുന്നത് കൊണ്ട് മറ്റെവിടെയും കൊണ്ട് പോകാറില്ലെന്ന വിഷമം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ, സൈക്കിള്‍ വാങ്ങി നല്‍കാത്തതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ എന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

കേളകം സെന്റ്തോമസ് ഹയര്‍സെക്കന്ററി സ്കൂളിലെ ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. ബുധനാഴ്ച്ച വൈകുന്നേരമാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയും അച്ഛമ്മ ഉപ്പാട്ടിയുമായിരുന്നു കുറേ ദിവസമായി വീട്ടിലുണ്ടായിരുന്നത്. കശുവണ്ടി സീസണായതിനാല്‍ രവിയും അമ്മ മോളിയും കൊട്ടിയൂര്‍ പന്ന്യാംമലയിലെ കശുമാവ് തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു ശ്രുതിയുടെ ആത്മഹത്യ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.