Latest News

പൂവാലന്മാരെ കുടുക്കാനിറങ്ങിയ വനിത പോലീസ് കുടുങ്ങി

കണ്ണൂര്‍:[www.malabarflash.com] പൂവാലന്മാരെ കുടുക്കാനിറങ്ങിയ വനിത പോലീസിന് ഒടുവില്‍ ക്ഷമ പറഞ്ഞ് തലയൂരേണ്ടി വന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ പ്രസ് ക്ലബിന് സമീപമുള്ള റോഡിലാണ് സംഭവം.

പൂവാലന്മാരെ കുടുക്കാന്‍ പോലീസ് വേഷം ഉപേക്ഷിച്ച് സാരി, ചൂരിദാര്‍, വേഷങ്ങളില്‍ വനിത പോലീസുകാര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിക്കുക പതിവാണ്. ആളുകളെ കണ്ണും, കൈയും കാട്ടി ഇവര്‍ ആകര്‍ഷിക്കും. അടുത്തുകൂടി അനാവശ്യം പറയുന്നവരെ ഉടന്‍ പിടികൂടി സ്‌റ്റേഷനില്‍ കൊണ്ടുപോയി കേസെടുക്കും.

കഴിഞ്ഞ ദിവസം ഇത്‌പോലെ ഒരുയുവാവ് ഇവരുടെ വലയില്‍ കുടുങ്ങി. സൃംഗാര ഭാവത്തില്‍ നിന്ന പോലീസുകാരിയോട് ആംഗ്യഭാഷയില്‍ എന്തോ ചോദിച്ച യുവാവിനെയാണ് പൊക്കിയത്. പോലീസ് വാഹനം വിളിച്ചുവരുത്തി യുവാവിനെ പിടിച്ചുകയറ്റാന്‍ ശ്രമിച്ചപ്പോള്‍ അസ്പഷ്ട്ട്മായ ശബ്ദത്തില്‍ ഇയാള്‍ ബഹളം വച്ചു. 

ഇതോടെ ആളുകള്‍ കൂടി ആംഗ്യം കാട്ടിയതിനാണ് പിടികൂടിയതെന്നായി വനിത പോലീസ്. യുവാവ് കൈകൊണ്ട് ആംഗ്യം കാണിച്ച് താന്‍ ഊമയാണെന്ന് വ്യക്തമാക്കിയതോടെയാണ് വനിത പോലീസ് അബദ്ധം മനസിലാക്കിയത്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.