Latest News

ഷുക്കൂര്‍ വധക്കേസ് :സി.ബി.ഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

കൊച്ചി:[www.malabarflash.com] അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജന്‍ 32ാം പ്രതിയും, ടി.വി രാജേഷ് 33ാം പ്രതിയുമാണ്. പോലീസിന്റെ കുറ്റപത്രത്തിലും ഇവര്‍ പ്രതികളായിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. കണ്ണൂര്‍ പട്ടവം അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായി അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വച്ച് കൊലപ്പെടുത്തിയത്. 

സംഭവ ദിവസം ജയരാജനും രാജേഷും സഞ്ചരിച്ച കാറിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
ഇതിനു പ്രതികാരമാണ് കൊലപാതകമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തശേഷമായിരുന്നു ക്രൂരമായി കൊലപാതകം നടത്തിയത്.

കേസ് സി.ബി.ഐയ്ക്ക് കൈമാറി കേരള സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും ഏറ്റെടുക്കാന്‍ കേന്ദ്ര ഏജന്‍സി തയ്യാറായിരുന്നില്ല. ഇതിനിടെ ഷുക്കൂറിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.