Latest News

കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഭര്‍തൃമതി കാറിടിച്ച് മരിച്ചു

ഉദുമ[www.malabarflash.com]: കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം സ്‌കോര്‍പ്പിയോ കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു.കളനാട്ടെ ബസ് ഡ്രൈവര്‍ രവിയുടെ ഭാര്യ സരള (43) ആണ് മരിച്ചത്.

ഓട്ടോറിക്ഷയിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിത വേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കാസര്‍കോട്ടെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം വ്യാഴാഴ്ച പകല്‍. മക്കള്‍: അക്ഷര, അവര്‍ണ. കീഴൂരിലെ പരേതനായ കണ്ണന്റെയും ഉമ്പിച്ചിയുടെയും മകളാണ്. സഹോദരങ്ങള്‍: ശകുന്തള, രാധ, ദിനേശന്‍, രവീന്ദ്രന്‍, മനോജ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.