പരപ്പ[www.malabarflash.com]: മലയോരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയ ശേഷം മൂന്നംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പെണ്‍കുട്ടിയുടെ കാമുകനെന്ന് പറയപ്പെടുന്ന അട്ടക്കുന്നിലെ രതീഷ്(22), സുഹൃത്തുക്കളായ മാണിയൂരിലെ വിനു(20), മനീഷ്(19) എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയത്. മൂന്നുപേരും കൂലിത്തൊഴിലാളികളാണ്.
സംഭവം നടന്നത് കുറച്ച് ദിവസം മുമ്പാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉത്സവാഘോഷത്തില്‍ പങ്കെടുക്കാന്‍ എളേരിയില്‍ പോയ വിവരം മണത്തറിഞ്ഞ മൂന്നുപേരും പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
സംഭവ ദിവസം വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്‌ലെറ്റില്‍ പോയി മദ്യം വാങ്ങിയ മൂവര്‍ സംഘം നന്നായി മദ്യപിക്കുകയും ശീതളപാനീയം വാങ്ങി അതില്‍ മദ്യം ഒഴിക്കുകയും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും ചെയ്തു.
സംഭവ ദിവസം വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്‌ലെറ്റില്‍ പോയി മദ്യം വാങ്ങിയ മൂവര്‍ സംഘം നന്നായി മദ്യപിക്കുകയും ശീതളപാനീയം വാങ്ങി അതില്‍ മദ്യം ഒഴിക്കുകയും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും ചെയ്തു.
ഇതിനിടയില്‍ പെണ്‍കുട്ടിക്ക് മദ്യം കലര്‍ത്തിയ ശീതളപാനീയം നല്‍കിയതോടെ പെണ്‍കുട്ടി അവശയായി. പിന്നീട് വീട്ടില്‍ വെച്ച് ഇവര്‍ പെണ്‍കുട്ടിയെ മാറി മാറി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയെ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കൊണ്ടുപോയി ലൈംഗീക ചൂഷണം തുടര്‍ന്നു. ഇതിനിടയില്‍ കുട്ടിക്ക് പനിബാധിച്ചതോടെ പരിഭ്രാന്തരായ മൂവര്‍ സംഘം കുട്ടിയെ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ തീരുമാനിച്ചെങ്കിലും അപ്പോഴേക്കും കുട്ടിയുടെ മാതാപിതാക്കള്‍ എളേരിയില്‍ നിന്ന് ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പെണ്‍കുട്ടിയെ തൊട്ടടുത്ത വീടിനടുത്താക്കി മൂന്നുപേരും മുങ്ങുകയായിരുന്നു.
പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെ അവര്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. കുട്ടിയില്‍ നിന്ന് പോലീസ് വിശദമായി മൊഴിയെടുത്തു. പെണ്‍കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയ മൂന്നുപേരെയും പോലീസ് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
മൂന്നുമാസം മുമ്പ് പെണ്‍കുട്ടിയെ രതീഷുമായുള്ള പ്രണയവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തിയിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം മലയോരത്തെ നടുക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment