Latest News

അബൂദാബിയില്‍ ട്രക്കിടിച്ച് മലയാളി മരിച്ചു

അബൂദാബി:[www.malabarflash.com] വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ട്രക്ക് ഇടിച്ച് മലയാളി മരിച്ചു. അബൂദാബി മുസഫയില്‍ ഹാര്‍ഡ്‌വെയര്‍ സ്ഥാപനം നടത്തിയിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി സ്വദേശി ഹരിദാസന്‍ കല്ലൂര്‍ (60) ആണ് മരിച്ചത്.

അബൂദാബിയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെ അല്‍ റഹ്ബയില്‍ വെച്ചാണ് അപകടം. വഴിയരികില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുന്നതിനിടെ ട്രക്കിടിക്കുകയും തല്‍ക്ഷണം മരണപ്പെടുകയുമായിരുന്നു. ബന്ധുവായ മണി അപകട സമയം കൂടെയുണ്ടായിരുന്നു.

15 വര്‍ഷമായി ഹരിദാസന്‍ യു.എ.ഇയിലുണ്ട്. ഭാര്യ: സത്യഭാമ. മക്കള്‍: അശ്വിന്‍, അമ്പിളി (ഇരുവരും എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.