Latest News

ഫേസ്ബുക്കില്‍ മികച്ച വരവേല്‍പ്; വിഎസ്സിനെ ന്യൂജെന്‍ ഏറ്റെടുത്തു

പാലക്കാട്:[www.malabarflash.com] 92ാം വയസില്‍ സോഷ്യല്‍ മീഡിയയില്‍ പിച്ചവെച്ച കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സഖാവ് വി എസ് അച്യുതാനന്ദന് പുതുതലമുറയുടെ ആവശേകരമായ വരവേല്‍പ്.

ഒഫീഷ്യല്‍ വിഎസ് പേജ് എന്ന പേരില്‍ കഴിഞ്ഞദിവസം രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പേജ് ഉദ്ഘാടനം ചെയ്തത്. ഇതിനകം തന്നെ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ വിഎസ്സിന്റെ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്.

ഫെസ്ബുക്കിന് പുറമെ, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് എന്നിവയിലും വിഎസ് അക്കൗണ്ടുകള്‍ തുടങ്ങി. അഞ്ഞൂറിലേറെ ഫോളോവേഴ്‌സാണ് വിഎസിന് ആദ്യദിനം തന്നെ കിട്ടിയത്. ഫേസ്ബുക്കില്‍ വിഎസിനെ സഹായിക്കാന്‍ യുവാക്കളുടെ ഒരൂ കൂട്ടവും സജീവമായിട്ടുണ്ട്.

ഏറെ ഭയാശങ്കയോടെയാണ് തന്നേപ്പോലുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ എത്തുന്നതെന്നും സഹായിക്കാന്‍ ഏറെപ്പേര്‍ മുന്നോട്ട് വന്നതോടെയാണ് പുതിയ കാല്‍ വെയ്‌പ്പെന്നും വിഎസ് ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഎസ് ഒരു മണിക്കൂറിനുള്ളില്‍ മറുപടി പറയാന്‍ ശ്രമിക്കുമെന്നും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ കൃഷ്ണദാസ് പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.