Latest News

' ഓര്‍മ്മയില്‍ ഒരു വസന്തകാലം' സി. ഡി. ബ്രോഷര്‍ പ്രകാശനം ചെയ്തു

അബൂദാബി:[www.malabarflash.com] ബി. ജി. എം. മ്യൂസിക് ബാന്‍ഡ് അബുദാബിയുടെ പ്രഥമ സംരംഭമായ ' ഓര്‍മ്മയില്‍ ഒരു വസന്തകാലം' എന്ന സി. ഡി. യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന 'ഉമ്മ' അബുദാബിയുടെ വാര്‍ഷികാഘോഷപരിപാടിയില്‍ വെച്ച് യു. എ. യി.ലെ പ്രശസ്ത കവി ഖാലിദ് അഹമ്മദ് അല്‍ ധന്‍ഹാനി നിര്‍വ്വഹിച്ചു.

പ്രശസ്ത കവിയും ചലച്ചിത്രഗാന രചയിതാവുമായ പരത്തുള്ളി രവീന്ദ്രന്‍, യുവ കവി കെ. കെ. പിലിക്കോട്, മധു പരവൂര്‍, ബാബുരാജ് തിരുവഴിക്കാട്, സുനില്‍ മാടമ്പി, തുടങ്ങിയവര്‍ രചിച്ച പത്ത് ഗ്രാമീണ ഗാനങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജിജോ മനോഹറിന്റെ സംഗീത സംവിധാനത്തില്‍ ചിത്ര ശ്രീവത്സന്‍, ജിജോ മനോഹര്‍, ദിവ്യ വിമല്‍, സുധ സുധീര്‍, രാജേഷ് കൊട്ടറ, അനില്‍ പാരിപ്പള്ളി, ലത്തീഫ്, മേധാ സുധീര്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.

ഭരത് മുരളി നാടകോത്സവം ഉള്‍പ്പെടെ പശ്ചാത്തല സംഗീതത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ മുഹമ്മദലി കൊടുമുണ്ട പശ്ചാത്തല സംഗീതവും എല്‍ദൊ അബ്രഹാം സാങ്കേതിക സഹായവും നല്‍കിയിരിക്കുന്നു. ഏപ്രില്‍ അവസാന വാരം സി. ഡി. പുറത്തിറങ്ങും.





Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.