Latest News

ഏവരുടെയും ആദരം ഏറ്റുവാങ്ങി കെ കുഞ്ഞിരാമന്‍

പള്ളിക്കര:[www.malabarflash.com] എല്‍ഡിഎഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ പള്ളിക്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ചെര്‍ക്കാപ്പാറ, പാക്കം, കരവാക്കോട് കോളനി, ബിലാല്‍ നഗര്‍, മടം കോളനി, പള്ളിക്കര ബീച്ച് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.

ഉദുമയുടെ വികസന നായകന് പള്ളിക്കര പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളും വമ്പിച്ച ഭൂരിപക്ഷം നല്‍കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു വോട്ടര്‍മാരുടെ പ്രതികരണം. പള്ളിക്കര ഗവ. ഹയര്‍സെക്കന്‍ഡറി സകൂളിന് എംഎല്‍എ ഫണ്ടില്‍ 70 ലക്ഷം രൂപ ചെലവിട്ട് കെട്ടിടം പണിതത് അടക്കമുള്ള പദ്ധതികള്‍ വോട്ടര്‍മാര്‍ വിവരിച്ചപ്പോള്‍ കൂടെയുള്ള പ്രവര്‍ത്തകര്‍ക്കും ആവേശമായി. 

വിവേചനമില്ലാതെ വികസനം നടപ്പാക്കിയ എംഎല്‍എക്ക് യുഡിഎഫ് കേന്ദ്രങ്ങളിലും വന്‍ വരവേല്‍പ്പായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.