Latest News

കുഞ്ചാക്കോ ബോബനും ശ്യാമിലിയും അഭിനയിച്ച 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി:[www.malabarflash.com] കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ 'കണ്ണുകള്‍ കാലിടറി' എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ഈ ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്.

നവാഗതനായ ഋഷി ശിവകുമാര്‍ തിരകഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലൂടെ ശ്യാമിലിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. അച്ചാപ്പു മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച 'വള്ളീം തെറ്റി പുള്ളീം തെറ്റി' ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും





Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.