തളിപ്പറമ്പ്:[www.malabarflash.com] കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനു കൂട്ടുനിന്നുവെന്ന കേസില്‍ എട്ട് പോളിംഗ് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പേരിയിലും തളിപ്പറമ്പിലും നാലുപേരെ വീതമാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടാണു കള്ളവോട്ടിനു കൂട്ടുനിന്നെന്ന പരാതിയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്നതെന്നു പോലീസ് പറഞ്ഞു.
പോളിംഗ് ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. കേസില്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാം. അറസ്റ്റിലായവരെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു.
ഏരുവേശി പഞ്ചായത്തിലെ 109 ാം നമ്പര്‍ ബൂത്തിന്റെ ചുമതല വഹിച്ചിരുന്ന കാടാച്ചിറ ഹൈസ്‌കൂള്‍ അധ്യാപകന്‍ വി.കെ. സജീവന്‍, പഴയങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.വി. സന്തോഷ്‌കുമാര്‍, പൊറക്കളം കോളജ് സീനിയര്‍ ഓഫീസര്‍ എ.സി. സുദീപ്, തലശേരി വാട്ടര്‍ അഥോറിറ്റി മീറ്റര്‍ റീഡിംഗ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഷജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
പോളിംഗ് ദിവസം 109-ാം നമ്പര്‍ ബൂത്തില്‍ സ്ഥലത്തില്ലാതിരുന്നവരും കിടപ്പുരോഗികളുമായ 59 പേരുടെ വോട്ടുകള്‍ വ്യാജമായി ചെയ്യാന്‍ കേസിലെ പ്രതികളായ 25 ഓളം സിപിഎം പ്രവര്‍ത്തകരെ സഹായിച്ചുവെന്നതാണ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കുറ്റം.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment