കണ്ണൂര്‍:[www.malabarflash.com] ഗുണ്ടാ ആക്ട് പ്രകാരം ജയിലിലായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ ബാലകൃഷ്ണനാ(21)ണ് ബുധനാഴ്ച രാത്രി കൈഞരമ്പ് മുറിച്ച് സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ആറുമാസം മുമ്പ് ഗുണ്ടാ ആക്ട് പ്രകാരം കോടതി റിമാന്റ് ചെയ്ത ബാലകൃഷ്ണനെ വിയ്യൂര്‍ ജയിലില്‍ നിന്ന് ഒരാഴ്ച മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്. പ്ലസ് ടുവിന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും താന്‍ ജയിലിലായതായി പെണ്‍കുട്ടി അറിഞ്ഞാല്‍ പിന്നെ താനുമായുള്ള പ്രണയം അവസാനിപ്പിച്ചേക്കുമെന്ന് കരുതിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതു കൈഞരമ്പാണ് ബാലകൃഷ്ണന്‍ ബ്ലേഡ് കൊണ്ട് മുറിച്ചത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment