കുമ്പള:[www.malabarflash.com] വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ കുമ്പള എസ്.ഐ. ബെല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിക്കൂര്‍ ദാറുല്‍ അമാന്‍ ഹൗസിലെ അബ്ദുല്ല മൗലവി(46)യെയാണ് അറസ്റ്റ് ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇരിക്കൂറിലെ വീട്ടില്‍ വെച്ചാണ് അറസ്റ്റ്. ഒരു മാസം മുമ്പാണ് അബ്ദുല്ല മൗലവിക്കെതിരെ കുമ്പള പോലീസ് കേസെടുത്തത്. കുമ്പള മാവിനക്കട്ടയിലെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്. പീഡനത്തിനിരയായ രണ്ട് കുട്ടികള്‍ വീട്ടില്‍ ചെന്ന് വിവരം പറയുകയായിരുന്നു. കേസെടുത്തത് അറിഞ്ഞതോടെ പ്രതി മുങ്ങി. കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment