Latest News

വിഷുവിന് വിഷുതൈനീട്ടം നല്‍കി ജി.വൈ.കെ

കാസര്‍കോട്:[www.malabarflash.com] പ്രകൃതിസ്‌നേഹത്തിന്റെ പുത്തന്‍ മാതൃക പിന്‍തുടരുന്ന ഗ്രീന്‍ യൂത്ത് കാസര്‍കോടിന്റെ വിഷുവിന് വിഷുതൈനീട്ടം പരിപാടി ശ്രദ്ധേയമായി.
ബദിയടുക്ക സെന്റ് ബെര്‍ത്തലോമിയാ സ്‌കൂളില്‍ നടന്ന വിഷു തൈനീട്ടം പരിപാടി കുട്ടികള്‍ക്ക് കണിക്കൊന്ന തൈകള്‍ നല്‍കി പരിസ്ഥിതി പ്രവര്‍ത്തകനും ജിവൈകെ കോര്‍ഡിനേറ്ററുമായ കെ.കെ ഷാജി ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ജിവൈകെ. എല്ലാ ആഴ്ചയിലും ഒരു മരതൈ (ചലഞ്ച് ട്രീ) കാസര്‍കോടിറന്റ വിവിധ ഭാഗങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും ശ്രദ്ധേയമാണ്. ആഘോഷങ്ങളോടൊപ്പം പ്രകൃതിയെ കൂടി ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് വിഷുവിന് വിഷുതൈനീട്ടം എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ജിവൈ കെ പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്‌കൂളില്‍ ചലഞ്ച് ട്രീ പദ്ധതിയുടെ ഭാഗമായും മരതൈ നട്ടു. സെക്രട്ടറി മാക്‌സിം റോഡിഗ്രസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അദ്ധ്യാപികമാരായ സിസ്റ്റര്‍ നെല്ലി കര്‍ഡോസ, സിസ്റ്റര്‍ അശ്വനി, രാജു കിടൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

ഗ്രീന്‍ യൂത്ത് പ്രസിഡണ്ട് രഞ്ജിത്ത് സ്വാഗതം പറഞ്ഞു. അയന (ഗ്രീന്‍യൂത്ത്) നന്ദി പറഞ്ഞു. രാഹുല്‍, അരുണ്‍ കുമാര്‍, ഷിഹാബ് പുണ്ടൂര്‍, ശരത് കിരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.