Latest News

വേനലവധിയില്‍ കളിച്ചിരിയുമായി കുരുന്നുകള്‍

ചെറുവത്തൂര്‍:[www.malabarflash.com] വളരുന്ന ഓമന മുത്തുകളെ വളര്‍ത്തിയെടുക്കാന്‍ അച്ചാംതുരുത്തിയുടെ കായിക ലോകത്ത് സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ യുവപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ സമ്മര്‍ ക്യാമ്പ് തുടങ്ങി.

കുട്ടികളുടെ ശാരീരിക വളര്‍ച്ചയും മാനസിക ഉല്ലാസവും വളര്‍ത്താന്‍ അച്ചാംതുരുത്തി ഇന്ദിര യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ചു വരുന്ന സമ്മര്‍ ക്യാമ്പ് വേറിട്ട അനുഭവമായി. ഈ പ്രദേശത്തെ 45 ഓളം കുട്ടികള്‍ക്കാണ് ക്ലബ്ബ് പരിസരിത്ത് പരിശീലനം നല്‍കി വരുന്നത്.

വൈകീട്ട് 4 മണി മുതല്‍ സന്ധ്യ വരെ നീളുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത് പ്രവാസിയായ സുമനേഷാണ്. പേരുകേട്ട കബഡി താരമാണ് ഈ യുവാവ്. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പാലും മുട്ടയും ദിവസവും ക്ലബ്ബ് ചെലവില്‍ നല്‍കുന്നുണ്ട്. 

കബഡി, യോഗ പരീശീലനം ക്യാമ്പില്‍ നിര്‍ബന്ധമാക്കി. വളരെ ആഹ്ലാദപൂര്‍വ്വമാണ് കുട്ടികള്‍ ക്യാമ്പിലെത്തുന്നത്. മൂന്നര വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളാണ് ക്യാമ്പിലുള്ളത്. സമാപന ദിവസം ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ക്ലബ്ബ് വക ജേഴ്സി വിതരണം ചെയ്യും. സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് നാട്ടുകാരും സാംസ്കാരിക സന്നദ്ധ സംഘടനകളും എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും നല്‍കി വരുന്നുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.