ഉദുമ[www.malabarflash.com]: അഞ്ചു വര്‍ഷം കേരളത്തില്‍ വികസനം സൃഷ്ടിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ജനങ്ങള്‍ വലിയ അംഗീകാരമാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തുടര്‍ഭരണത്തിനുള്ള കപ്പ് നേടുമെന്നും മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ പൊതു യോഗം മേല്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
യു.ഡി.എഫ് സര്‍ക്കാരിന്റെ തലോടല്‍ എല്ലാ മേഖലകളിലുമുള്ള ജനങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. എല്ലാ രംഗത്തും സര്‍ക്കാര്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് ഭരണകാലത്ത് കേരളത്തില്‍ ഒരു വികസനവും ഉണ്ടായിട്ടില്ല. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വോട്ടു പിടിക്കുന്നത് നാണക്കേടാണ്. യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സി.പി.എം മത്സരിക്കുന്നതിന് യു.ഡി.എഫിനെ ശല്യം ചെയ്യാന്‍ വേണ്ടിയാണ്. ഈ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മത്സരിക്കുന്നത് മൂലം അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് ബി.ജെ.പിക്കാണ്. ഇതു മനസ്സിലാക്കി ബി.ജെ.പിയെ തടയാനുള്ള മാര്‍ഗ്ഗമാണ് സി.പി.എം സ്വീകരിക്കേണ്ടത്. അത് അവര്‍ ചെയ്യുന്നില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കരിച്ചേരി നാരായണന്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ. സുധാകരന്‍, മണ്ഡലം മുസ്‌ലി ലീഗ് ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ദുബൈ. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം ശരീഫ്, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. ബി.കെ വിനോദ് കുമാര്‍, ഗീതാ കൃഷ്ണന്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ഉദുമ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.ഡി. കബീര്‍, കെ. മൊയ്തീന്‍കുട്ടി ഹാജി, അബ്ദുല്‍ റഷീദ് പുളിങ്ങോം, ഇബ്രാഹിം പള്ളങ്കോട്, ഉസാമ പള്ളങ്കോട് സംസാരിച്ചു.

No comments:
Post a Comment