Latest News

നിസ്‌കാരം തടഞ്ഞെന്ന പ്രചരണം; പി. ജയരാജന്റെ മകന്‍ പരാതി നല്‍കി

കണ്ണൂര്‍:[www.malabarflash.com] സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനും മതസ്പര്‍ധ ഉണ്ടാക്കാനും തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും ലക്ഷ്യമിട്ട് സാമൂഹികമാധ്യമങ്ങളില്‍ ശബ്ദരേഖ പ്രചരിക്കുന്നതായി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ആശിഷ് പി. രാജ് കണ്ണൂര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവും ശബ്ദരേഖയ്ക്കു പിന്നിലുണ്ടെന്ന് പരാതിയില്‍ പറയുന്നു.
ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റുമായിരുന്ന കൂത്തുപറമ്പിലെ അറിയപ്പെടുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ അര്‍ഷദ് എന്ന ആളുടെ പേരിലാണ്ശബ്ദരേഖപ്രചരിക്കുന്നത്. 97477631253 എന്ന നമ്പറാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ശബ്ദരേഖ പരാതിയോടൊപ്പം കൈമാറിയിട്ടുണ്ട്.

കൂത്തുപറമ്പ നഗരസഭയിലെ അടിയറപ്പാറ, പൂക്കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ള മുസ്ലിം ആരാധനാകേന്ദ്രങ്ങളിലെ പ്രാര്‍ഥന തന്റെ നേതൃത്വത്തില്‍ സി.പി.എമ്മിന്റെ ഗുണ്ടായിസത്തിന്റെ ഭാഗമായി തടഞ്ഞുവച്ചിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണമാണു നടക്കുന്നത്. ഈ ശബ്ദരേഖയുടെ പ്രചാരണം തടയണമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.