Latest News

വാഹനാപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുല്ലൂര്‍:[www.malabarflash.com] വാഹനാപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ണാര്‍ വയല്‍ തട്ടാന്‍വളപ്പിലെ ബാലകഷ്ണന്റെയും കാര്‍ത്യായനിയുടെയും മകന്‍ കൃപേഷ് (26) ആണ് മരിച്ചത്.

കഴിഞ്ഞ ജനുവരി 20-ന് ദേശീയപാതയില്‍ മൂലക്കണ്ടത്ത് വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കൃപേഷിന് സാരമായി പരിക്കേറ്റിരുന്നു. മാസങ്ങളായി ബംഗളൂരു സെന്റ്‌ജോണ്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. 

ഭാര്യ: കാവ്യ ( പള്ളിക്കര). സഹോദരങ്ങള്‍: കൃജേഷ് (ഗള്‍ഫ്), വിജേഷ് (വിദ്യാര്‍ത്ഥി,പെരിയ പോളിടെക്‌നിക്ക്). സംസ്‌കാരം ഞായറാഴ്ച്ച 12-ന് വീട്ടുവളപ്പില്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.