Latest News

മത്സരിക്കും മുന്‍പേ പരാജയം സമ്മതിച്ച സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് മാറ്റി

കൊല്ലം:[www.malabarflash.com] എതിരാളി എത്ര ശക്തനാണെങ്കിലും സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പ്രകടിപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പേ വിജയപ്രതീക്ഷയില്ലെന്ന് സത്യസന്ധമായ അഭിപ്രായം പറഞ്ഞ സ്ഥാനാര്‍ത്ഥിക്ക് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടു. കൊട്ടാരക്കര മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരുന്ന ആര്‍. രശ്മിക്കാണ് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടത്. രശ്മിക്ക് പകരം സബിന്‍ സത്യന്‍ ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും.

കൊട്ടാരക്കരയില്‍ വിജയിക്കുമെന്ന് ശുഭപ്രതീക്ഷയില്ലെന്നു പറഞ്ഞ രശ്മി 10 വര്‍ഷമായി കൊട്ടാരക്കരയില്‍ വിജയിച്ചു വരുന്ന എല്‍ഡിഎഫ് എംഎല്‍എ അയിഷാ പോറ്റിയെ തോല്‍പ്പിക്കുക പ്രയാസമാണെന്നും തുറന്നു പറഞ്ഞതാണ് രശ്മിക്ക് വിനയായത്. താന്‍ നിരവധി വര്‍ഷങ്ങളായി പി.എസ്.സി പരീക്ഷ എഴുതുന്നയാളാണ്. ഇതുവരെ ഒരു ലിസ്റ്റില്‍ പോലും കയറിക്കൂടിയിട്ടില്ല. അതുപോലെ ഒരു പരീക്ഷണമാണ് കൊട്ടാരക്കരയിലെ തന്റെ മത്സരമെന്നും രശ്മി പറഞ്ഞിരുന്നു.

വിജയപ്രതീക്ഷയില്ലെന്ന് പ്രസ്താവിച്ചെങ്കിലും രശ്മി മണ്ഡലത്തില്‍ സജീവമായിരുന്നു. രശ്മിയുടെ നാവ് പിഴച്ചതോടെ അവരെ മാറ്റാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. നിലവില്‍ കലയപുരം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് രശ്മി.

കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായിരിക്കെ ആര്‍ ബാലകൃഷ്ണ പിള്ളയെ തോല്‍പ്പിച്ച് കൊട്ടാരക്കരയില്‍ നിന്നും അയിഷാ പോറ്റി ശ്രദ്ധേയയായിരുന്നു. ഇത്തവണ ബാലകൃഷ്ണപിള്ള മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു.

മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ കൊട്ടാരക്കരയില്‍ മത്സരിക്കാനിറങ്ങുന്നത്. നേരത്തെ ഐഎന്റ്‌റിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍, കേരളാ കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസിലേക്ക് വന്ന ബ്രിജേഷ് ഏബ്രഹാം എന്നിവരെയാണ് രശ്മിക്കൊപ്പം പരിഗണിച്ചിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.