കാഞ്ഞങ്ങാട്:[www.malabarflash.com] രണ്ട് ദിവസം മുമ്പ് വിവാഹിതനായ മുറിയനാവിയിലെ വി ശശിധര(32) ന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താനാകാതെ നാട്ടുകാരും വീട്ടുകാരും പോലീസും. യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പില്‍ ഭാര്യക്ക് തന്നെ ഇഷ്ടമല്ലെന്നും താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും ഭാര്യയുടെ പേരുള്‍പ്പെടെ എഴുതി വെച്ചിട്ടുണ്ടെങ്കിലും വീട്ടുകാര്‍ ഇത് മുഖവിലക്കെടുത്തില്ല. ആത്മഹത്യക്ക് പിന്നില്‍ മറ്റാരുടെയും പ്രേരണയില്ലെന്നും കുറിപ്പിലുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഏപ്രില്‍ 3നാണ് കൊവ്വല്‍പ്പള്ളി മന്ന്യോട്ട് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ശശിധരനും കുശാല്‍നഗര്‍ സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം മുമ്പ് വിവാഹ നിശ്ചയവും മോതിര കൈമാറ്റവും നടന്നിരുന്നു. ഷാര്‍ജയില്‍ ജോലിയുള്ള യുവാവ് മാര്‍ച്ച് 18 നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. തീര്‍ത്തും സന്തോഷവാനായിരുന്നു യുവാവ്. കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഭാര്യയെയും കൂട്ടി കാഞ്ഞങ്ങാട് നഗരത്തില്‍ ശശിധരന്‍ ഷോപ്പിംഗിന് പോയിരുന്നു.
അപ്പോഴും ഉല്ലാസവാനായിരുന്നു യുവാവെന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. പിന്നെ എന്ത് സംഭവിച്ചുവെന്നും നവവരന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്നും കണ്ടെത്താന്‍ വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഇനിയും കഴിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ വീടിന്റെ കുളിമുറിയില്‍ തോര്‍ത്ത് മുണ്ട് കഴുത്തില്‍ കുരുക്കി തൂങ്ങി മരിച്ച നിലയില്‍ ശശിധരനെ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുറിയനാവിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. കല്ല്യാണം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ വിധവയാകേണ്ടി വന്ന യുവതിയെ മാതാപിതാക്കള്‍ ഇന്നലെ തന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. യുവാവിന്റെ മരണം രണ്ട് വീട്ടുകാര്‍ക്കും ഏല്‍പിച്ച ആഘാതം ഏറെ വലുതാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment