Latest News

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് മുങ്ങിയ യുവാവ് അറസ്റ്റില്‍



കാസര്‍കോട്:[www.malabarflash.com] യുവതിയെ മിസ്‌ഡ്‌ കോളിലൂടെ പരിചയപ്പെട്ട്‌ പിന്നീട്‌ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ്‌ അറസ്റ്റില്‍.

മഞ്ചേശ്വരം പാണ്ഡ്യാല റോഡില്‍ താമസിക്കുന്ന മന്‍സൂറി(31)നെയാണ്‌ വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌.

ചട്ടഞ്ചാലിലെ ഇരുപത്തൊന്നുകാരിയെ മിസ്‌ഡ്‌ കോളിലൂടെ പരിചയപ്പെട്ട പ്രതി, വിവാഹ വാഗ്‌ദാനം നല്‍കി പല നന്ദര്‍ഭങ്ങളിലായി ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട്‌ വിവാഹത്തില്‍ നിന്ന്‌ പിന്മാറി മുങ്ങുകയുമായിരുന്നു.

2009-ലാണ്‌ പ്രതി യുവാവുമായി പരിചയപ്പെടുന്നത്‌. 2012 ഏപ്രില്‍ 23നാണ്‌ യുവതി പൊലീസില്‍ പരാതി നല്‍കിയത്‌. പ്രതിയെ കണ്ടെത്താന്‍ പൊലീസ്‌ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കര്‍ണ്ണാടകയിലേക്ക്‌ മുങ്ങിയ പ്രതി മഞ്ചേശ്വരത്തെ താമസ സ്ഥലത്ത്‌ എത്തിയ വിവരമറിഞ്ഞാണ്‌ പൊലീസ്‌ സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്‌.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.