Latest News

65 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്– യുഡിഎഫ് സൗഹൃദ മല്‍സരമെന്ന് കുമ്മനം

പത്തനംതിട്ട:[www.malabarflash.com] കേരളത്തിലെ 65 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും സൗഹൃദ മല്‍സരമാണ് നടത്തുന്നതെന്നും ബംഗാളില്‍ ബന്ധം പരസ്യമാണെങ്കില്‍ കേരളത്തില്‍ അത് രഹസ്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. പ്രസ് ക്ലബ് സംഘടിപ്പിച്ച 'ജനകീയം 2016' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ബിജെപിയെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി ജയിക്കുന്ന മണ്ഡലങ്ങളില്‍ വോട്ട് മറിക്കുമെന്ന എം.ഐ. ഷാനവാസ് എംപിയുടെ മുന്‍പ്രസ്താവന ഇതോടു കൂട്ടിവായിക്കണമെന്നും കുമ്മനം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ്– ബിജെപി രഹസ്യധാരണയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വന്തം ജാള്യം മറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കുമ്മനം പറഞ്ഞു. 71 എന്ന മാന്ത്രിക സംഖ്യയില്‍ ഇക്കുറി ബിജെപി എത്തുമെന്ന പ്രസ്താവനയില്‍ നിന്നു പുറകോട്ടില്ല. ഇരുമുന്നണികളും ഒന്നിച്ചു നിന്നാലും അതില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎ നേടിയാല്‍ മതിയല്ലോ. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും ആത്മവിശ്വാസം വര്‍ധിച്ചുവരികയാണെന്നും കുമ്മനം പറഞ്ഞു. മുന്നണികളുടെ നേതാക്കള്‍ തമ്മിലാണ് സൗഹൃദം.

അണികള്‍ക്കു വേണ്ടത് നല്ല ഭരണമാണെന്നും കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ഇപ്പോള്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നതെന്നും അത് ഏതു ഘട്ടം വരെ അങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണികളുടെയും പ്രകടന പത്രികകള്‍ തമ്മില്‍ കാര്യമായ ഒരു വ്യത്യാസവുമില്ലെന്നും ജനങ്ങള്‍ക്ക് ഇവരില്‍ നിന്ന് പുതുതായി ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് പ്രകടനപത്രികകളില്‍ നിന്നു വ്യക്തമാണെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.