കാഞ്ഞങ്ങാട്:[www.malabarflash.com] യുണൈറ്റഡ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സാന്ത്വനത്തിന്റെയും വേദിയായി. മല്‍സരത്തിലൂടെ സ്വരൂപിച്ച പണം അതിയാമ്പൂരിലെ അര്‍ബുദരോഗ ചികില്‍സയില്‍ കഴിയുന്ന പി.രാധയുടെ ചികില്‍സാ ചെലവിലേക്ക് നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ടൂര്‍ണ്ണമെന്‍റില്‍ യുണൈറ്റഡ് ക്ലബ്ബിനെ ടൈ ബ്രേക്കറിലൂടെ പരാജയപ്പെടുത്തി പാര്‍ക്കോ അതിയാമ്പൂര്‍ ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനവും ചികില്‍സാ ചെലവും കാഞ്ഞങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗംഗാരാധാകൃഷ്ണന്‍ നല്‍കി. സി.രാജേഷ് അദ്ധ്യക്ഷം വഹിച്ചു. എ.അനൂപ്കുമാര്‍, രാമപ്രസാദ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment