കോട്ടയ്ക്കല്‍:[www.malabarflash.com] ഹജ്ജ്, ഉംറ തീര്‍ഥാടകരില്‍നിന്ന് പണംവാങ്ങി വഞ്ചിച്ചെന്ന കേസില്‍ ഒരാളെ അറസ്റ്റ്‌ചെയ്തു.കോട്ടയ്ക്കല്‍, ചൂനൂര്‍ പഞ്ചിളി അന്‍വര്‍ ഹുസൈനെ(30)യാണ് കോട്ടയ്ക്കല്‍ എസ്.ഐ. മഞ്ജിത്ത്‌ലാല്‍ അറസ്റ്റ്‌ചെയ്തത്. വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാരെ കബളിപ്പിച്ച് നാലുകോടി രൂപയോളം ഇയാള്‍ തട്ടിയെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കേസില്‍ കാസര്‍കോട് ദയ മന്‍സിലില്‍ മുഹമ്മദ് ഹനീഫ, മോങ്ങം ഗഫൂര്‍ മൗലവി എന്നിവരും പ്രതികളാണ്. പണംകൊടുത്തിട്ടും യാത്രമുടങ്ങിയ മംഗലാപുരം സ്വദേശികള്‍ അന്‍വര്‍ ഹുസൈനെതിരെ കോട്ടയ്ക്കല്‍ സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാളെ സമാനമായ തട്ടിപ്പ് നടത്തുന്നതിനിടെയാണ് കഴിഞ്ഞയാഴ്ച കോഴിക്കോട് ഷാഡോ പോലീസ് പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയ്ക്കലില്‍ ഹൈമാസ്, അമാന്‍ എന്നീ പേരുകളില്‍ സ്വകാര്യ ട്രാവല്‍സ് വഴിയാണ് അന്‍വര്‍ തട്ടിപ്പുനടത്തിയതെന്ന് എസ്.ഐ. പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍, മംഗലാപുരം ഭാഗങ്ങളിലേക്ക് മാറ്റി. അനുമതിയില്ലാതെയായിരുന്നു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം.
പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment