ആലപ്പുഴ:[www.malabarflash.com] മൊബൈല്‍ കടയില്‍ നിന്നും ഫോണ്‍ റീ ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ ഉടന്‍ അശ്ലീല സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മൊബൈല്‍ കടയില്‍ വാക്കേറ്റം നടത്തി.
ആലപ്പുഴ നഗരത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഫോണ്‍ നമ്പര്‍ കടയുടമയ്ക്ക് നല്‍കിയായിരുന്നു റീ ചാര്‍ജ് ചെയ്തത്. വീട്ടിലെത്തി അല്‍പസമയത്തിനകം അശ്ലീല സന്ദേശം ലഭിച്ചതോടെ പെണ്‍കുട്ടി കടയിലെത്തുകയായിരുന്നു.
ജീവനക്കാരുമായി ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവമറിഞ്ഞെത്തിയ നോര്‍ത്ത് പോലീസ് ഇരുവരെയും സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.
സന്ദേശം വന്ന നമ്പര്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ സെല്ലിനു കൈമാറി. എന്നാല്‍, താന്‍ സന്ദേശം അയച്ചിട്ടില്ലെന്നും തങ്ങളെ കടയില്‍ അതിക്രമിച്ചു കയറിയ പെണ്‍കുട്ടി അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആരോപിച്ചു ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment