Latest News

മകളുടെ പേരിലുള്ള ഡൊമൈന്‍ ഫേസ്ബുക്ക് മേധാവി വാങ്ങിയത് മലയാളിയില്‍ നിന്നും


ആലുവ:[www.malabarflash.com] ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ മകള്‍ക്ക് പേരിട്ടതിന്റെ പിന്നാലെ ആ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കിയ മലയാളിക്ക് ലോട്ടറി. കേവലം 200 രൂപയ്ക്ക് സ്വന്തമാക്കിയ ഡൊമൈന്‍ വിറ്റപ്പോള്‍ ലഭിച്ചത് 700 ഡോളര്‍ (ഏകദേശം 46,000 രൂപ).

മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇത്രയും തുക നല്‍കി 'മാക്‌സ്ചാന്‍ സക്കര്‍ബര്‍ഗ്.ഒആര്‍ജി' എന്ന ഡൊമൈന്‍ സ്വന്തമാക്കിയത്. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയും, ആഗസ്റ്റിന്‍ എടത്തല കെ.എം.ഇ.എ. എന്‍ജീയറിങ് കോളേജില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയുമായ അമലിന്റെ പേരിലായിരുന്നു ഡൊമൈന്‍.

മകളുടെ പേരിലുള്ള ഇന്റര്‍നെറ്റ് ഡൊമൈന്റെ ഉടമാവകാശം അമലിനാണ് എന്ന് മനസ്സിലാക്കിയ ഫേസ്ബുക്ക് മേധാവി അത് വാങ്ങുവാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ഗോ ഡാഡി എന്ന ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റ് വഴി ഇടപാട് നടത്തുകയും ചെയ്തു.

ഡിസംബറില്‍ തന്റെ കുഞ്ഞിന് മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ് എന്ന പേരിട്ടുവെന്ന് ഫേസ്ബുക്ക് മേധാവി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമല്‍ മാക്‌സ്ചാന്‍ സക്കര്‍ബര്‍ഗ് എന്ന ഇന്റര്‍നെറ്റ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തത്.

സൈബര്‍ സ്‌ക്വാട്ടിങ്ങ് എന്നറിയപ്പെടുന്ന ഈ രീതിക്ക് സമീപകാലത്തായി വര്‍ദ്ധിച്ച പ്രാധാന്യമാണ് കൈവരുന്നത്. പ്രശസ്തരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കുകയാണ് ഇതിന്റെ ആദ്യപടി. പിന്നീട് ഇത് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.