Latest News

ഷാര്‍ജയില്‍ പ്രവാസി യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍

ഷാര്‍ജ:[www.malabarflash.com]രണ്ട് പ്രവാസി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ട ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസ്. പീഡനത്തിനിരയായ യുവതികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികളില്‍ മൂന്നു പേരെ പിടികൂടിയെന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നഗരത്തിലെ ഹോട്ടലില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ യുവതികളെ കാറില്‍ പിന്തുടര്‍ന്ന സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു സംഘത്തിന്റെ തട്ടിക്കൊണ്ടുപോകല്‍. തുടര്‍ന്ന് യുവതികളെ ഒരു ഫ്‌ളാററിലെത്തിച്ച ശേഷമായിരുന്നു പീഡനം.

സംഘത്തില്‍പ്പെട്ടവര്‍ തങ്ങളെ തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന് യുവതികളുടെ പരാതിയില്‍ പറയുന്നു. ക്രൂരമായ പീഡനത്തിന് ശേഷം യുവതികളെ സംഘം വിട്ടയക്കുകയായിരുന്നു. ആറു പേരും മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്നുള്ള യുവാക്കളാണെന്ന് അല്‍-ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.