കൊച്ചി:[www.malabarflash.com] ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലുടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മേഘ്ന വിന്‍സന്റും കുടുംബജീവിതത്തിലേക്ക്. നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.
അമൃത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച മേഘ്നയെ വിവാഹം കഴിക്കുന്നതു തൃശൂര്‍ സ്വദേശിയായ ഡോണ്‍ ടോണിയാണ്. ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്ന വിവരം മേഘ്ന തന്നെയാണു ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കല്യാണം അടുത്തവര്‍ഷം നടത്താനാണു തീരുമാനം. എന്നാല്‍, തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരിയില്‍ ഇവരുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങുകള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസമാണു വിവാഹ നിശ്ചയം നടന്നത്.
സിനിമസീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനാണു ഡോണ്‍ ടോണി. കാസനോവ എന്നാ മോഹന്‍ലാല്‍ ചിത്രത്തില്‍ ഡിംപിള്‍ റോസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡ്രീം ക്രിയേഷന് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് ഡോണ്‍ ടോണി.
ഇടക്കൊച്ചി സ്വദേശിയാണ് മേഘ്ന. അച്ഛന് വിന്‍സന്റ് ഗള്‍ഫിലാണ്. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രചാരണത്തിന് മേഘ്ന എത്തിയതു വലിയ വാര്‍ത്തയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലിനു വേണ്ടിയായിരുന്നു മേഘ്ന പ്രചാരണത്തിന് എത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment