ഗുവാഹത്തി:[www.malabarflash.com] പ്രതിഷേധകരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെച്ച വെടി കൊണ്ട് ഇലക്ട്രിക് ലൈന്‍ ആള്‍ക്കൂട്ടത്തിലേക്ക് പൊട്ടിവീണ് 11 മരണം. അസ്സമിലെ ടിന്‍സൂക്കിയ ജില്ലയിലെ പെന്‍ഗേരിയിലാണ് സംഭവം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
കൊലക്കേസില്‍ പ്രതികളായ അഞ്ച് പേരേ നാട്ടുകാര്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഗീരി പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്ന ജനങ്ങളെ പിരിച്ചുവിടാനാണ് പോലീസ് വെടിയുതിര്‍ത്തത്.
ആകാശത്തേക്ക് വെച്ച വെടി അതിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനില്‍ പതിച്ച് ലൈന്‍ പൊട്ടിവീഴുകയായിരുന്നു. അതേസമയം പ്രതിഷേധകര്‍ പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment