Latest News

മില്ലത്ത് സാന്ത്വനം മഹര്‍ 2016; ബ്രൗഷര്‍ പ്രകാശനം ചെയ്തു

ബേക്കല്‍:[www.malabarflash.com] ബേക്കല്‍ ഹദ്ദാദ് നഗറില്‍ മെയ് 29 ന് നടക്കുന്ന മില്ലത്ത് സാന്ത്വനം മഹര്‍ 2016 ന്റെ ബ്രൗഷര്‍ മസ്‌കത്ത് എമിഗ്രേഷന്‍ ഓഫീസര്‍ ശൈഖ് മുഹമ്മദാലി അല്‍ മഖ്ബാലി, സാലം അഹമ്മദ് മഖ്ബാലി, അഹമ്മദ് ഖല്‍ഫാന്‍ അല്‍ മഖ്ബാലി എന്നിവര്‍ക്ക് നല്കിക്കൊണ്ട് കാസര്‍കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ എ.അമീന്‍ പ്രകാശനം ചെയ്തു.

ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ച പരിപാടി സി.പി.എം ജില്ല സെക്രട്ടറി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചിലവാകുന്ന 3.50 ലക്ഷം രൂപയുടെ ചെക്ക് യുവ വ്യവസായിയും ഒമാന്‍ എമിറേറ്റ്‌സ് ബേക്കറി എം.ഡി.യുമായ ഹക്കീം പി.എച്ചില്‍ നിന്നും ഐ.എന്‍.എല്‍ സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുഞ്ഞി കളനാട് സ്വീകരിച്ചു.

ഐ.എന്‍.എല്‍. ജില്ല ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഉദുമ മണ്ഡലം പ്രസിഡണ്ട് പി.കെ.അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം. കുമാരന്‍, ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, ഐ.എന്‍.എല്‍ മണ്ഡലം സെക്രട്ടറി കെ.എം.കെ.റഷീദ്, എന്‍.വൈ.എല്‍ ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍, കാസര്‍കോട് മണ്ഡലം സെക്രട്ടറി മുനീര്‍ കണ്ടാളം, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.എ.ലത്തീഫ്, മഹര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ഫൈസല്‍ പാക്യാര, വൈസ് പ്രസിഡണ്ട് മൊയ്തു കെ.എം, സെക്രട്ടറിമാരായ ഹനീഫ് പി.എച്ച്, ഹനീഫ് .ബി.കെ, ഐ.എന്‍.എല്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി. ഹുസൈന്‍ ഹാജി, ആമു ഹാജി മവ്വല്‍, ഐ.എം.സി.സി. നേതാക്കളായ ഷൗക്കത്ത് പൂച്ചക്കാട്, നബീല്‍ അതിഞ്ഞാല്‍, എന്‍.പി.എല്‍ ജില്ല സെക്രട്ടറി .ബി.കെ. സാലിഹ്, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എം.എച്ച്.ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാര സമിതി അംഗം സുബൈര്‍ പടുപ്പ് സ്വാഗതവും സെക്രട്ടറി ജംഷീദ് റഹിമാന്‍ നന്ദിയും പറഞ്ഞു





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.