Latest News

ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ക്വാര്‍ട്ടേഴ്‌സിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്നു വീണ് ഗുരുതരമായി തലക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
പരപ്പ കനകപ്പള്ളിയിലെ പ്രഭാകരന്‍ നായരുടെയും സുധാമണിയുടെയും മകന്‍ സജി മോഹനനാണ് (39) ബുധനാഴ്ച രാവിലെ മംഗലാപുരം കെഎംസി ആശുപത്രിയില്‍ മരണപ്പെട്ടത്.

സജിമോഹനനും കുടുംബവും പുല്ലൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ വാടക വീട്ടിന്റെ മുകള്‍ നിലയിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണത്. തലക്ക് സാരമായി ക്ഷതമേറ്റ സജിയെ ആദ്യം മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

വെള്ളിക്കോത്ത് വാരിക്കാട് സ്വദേശിനി നിഷയാണ് ഭാര്യ. കാഞ്ഞങ്ങാട് ചിന്മയമിഷന്‍ വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്‍, വസുദേവ് എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: സതീഷ് (മാവുങ്കാല്‍), സുജ, സുമ. മൃതദേഹം കാഞ്ഞിരപ്പൊയിലില്‍ ഈയിടെ സജിമോഹന്‍ വിലക്കെടുത്ത പറമ്പില്‍ നടക്കും. കോട്ടച്ചേരി മെട്രോ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് സജി മോഹന്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.