Latest News

ചെമ്പിരിക്ക ഖാസിയുടെ കുടുംബാംഗങ്ങള്‍ പ്രതിപക്ഷ നേതാവിനെ കണ്ടു

കാസര്‍കോട്:[www.malabarflash.com] പ്രമുഖ മത പണ്ഡിതനായിരുന്ന ഖാസി സി എം അബ്ദുള്ള മൗലവിയുടെ മരണം സി ബി ഐ അന്വേഷണവുമായി ബന്ധപ്പെട്ടു കൊണ്ട് സുതാര്യവും ബാഹ്യ ഇടപെടലുകള്‍ തടയുന്നതിന് സഹായകമാവാനുള്ള പിന്തുണ തേടി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്തനുമായി ഖാസിയുടെ കുടുംബാംഗങ്ങള്‍ കുടികാഴ്ച നടത്തി.

സമുഹത്തില്‍ ഏറെ സ്വീകര്യനായ മൗലവിയുടെ മരണം സംബന്ധിച്ച് സത്യം പുറത്തു കൊണ്ട് വരേണ്ടത് അത്യന്ത്യാവശ്യമാണെന്നും പുനര്‍ അന്വേഷണം സന്ദര്‍ഭത്തില്‍ ബാഹ്യ ഇടപെടലുകള്‍ വരാതെ നോക്കി കൊള്ളാമെന്നും വി എസ് ഖാസി കുടുംബത്തോട് പറഞ്ഞു.

കാസര്‍കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടികാഴ്ച, സി പി എം ജില്ല സെക്രടറി കെ പി സതീഷ് ചന്ദ്രനും അദ്ദേഹത്തോടെപ്പമണ്ടായിരുന്നു , ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, സിദ്ദീഖ് നദ്‌വി ചേരൂര്‍, അഹ്മദ് ഷാഫി ദേളി തുടങ്ങിയവര്‍ അദ്ദേഹവുമായി കൂടികാഴ്ച നടത്തി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.